MENU
MENU

വന്നിടേണം യേശുനാഥാ

തോടി-തി- ത്രിപുട
1.
വന്നിടേണം യേശുനാഥാ
ഇന്നീയോഗ മദ്ധ്യേ നീ
തന്നരുള്‍ക നിന്‍ വരങ്ങള്‍
നിന്‍ സ്തുതി കൊണ്‍ടാടുവാന്‍
2.
മന്നിടത്തില്‍ വന്ന നാഥാ
പൊന്നു തിരുമേനിയേ
നന്ദിയോടിതാ നിന്‍ ദാസര്‍
വന്നുകൂടുന്നേ മുമ്പില്‍
3.
താതനേ കൃപാനിധേ
ശ്രീയേശുനാമം മൂലമേ
തന്നീടേണം ആത്മദാനം
പ്രാര്‍ത്ഥന ചെയ്തിടുവാന്‍
4.
വേദവാക്യങ്ങളെയിന്നു
മോദമോടുള്‍ക്കൊള്ളുവാന്‍
താതനേ തുറക്കയെങ്ങ-
ളുള്ളത്തെ തൃക്കൈകളാല്‍
5.
.പാപമൊക്കെയേറ്റു ചൊന്നു
മോചനം ലഭിച്ചീടാന്‍
പാപബോധ മേകിയിന്ന-
നുഗ്രഹിക്ക ദൈവമേ
6.
ഇന്നു നിന്‍ തിരുവചനം
ഷോഘിക്കും നിന്‍ ദാസനും
നിന്നനുഗ്രഹിക്ക നിറവിന്‍
ശക്തിയെ നല്കീടണം.
(റ്റി.കെ.ജോസഫ്)

Donate Now