MENU
MENU

കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍

ഏകതാളം
1
കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ ഞാന്‍ ശുദ്ധനായ് തീര്‍ന്നു
തന്‍ ചങ്കിലെ ശുദ്ധരക്തത്താല്‍ ഞാന്‍ ജയം പാടീടും
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റില്‍ നിന്നെന്നെ നീ വീണ്‍ടെടുത്തതിനാല്‍
സ്തുതിക്കും നിന്നെ ഞാന്‍ ആയുസ്സിന്‍ നാളെല്ലാം
നന്ദിയോടടി വണങ്ങും
2
ആര്‍പ്പോടു നിന്നെ ഘോഷിക്കും ഈ
സീയോന്‍ യാത്രയില്‍
മുമ്പോട്ടു തന്നെ ഓടുന്നു എന്‍
വിരുതിന്നായി
ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്ക്
ശത്രുക്കള്‍ ആരുമേ കൊണ്‍ടുപോകയില്ല
പ്രാപിക്കും അന്നു ഞാന്‍ രാജന്‍ കൈയില്‍നിന്നു
ദൂതന്മാരുടെ മദ്ധ്യത്തില്‍
കുഞ്ഞാ
3
എന്‍ ഭാഗ്യകാലം ഓര്‍ക്കുമ്പോളെന്നുള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാന്‍ ആ ഭാഗ്യം കണ്‍ടപ്പോള്‍
നിത്യമാം രാജ്യത്തില്‍ അന്നു ഞാന്‍ പാടിടും
രാജന്‍ മുഖം കണ്‍ടു എന്നും ഞാന്‍ ഘോഷിക്കും
രക്തത്തിന്‍ ഫലമായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍
കോടി കോടി യുഗങ്ങളായി
കുഞ്ഞാ
4
മനോഹരമാം സീയോനില്‍ ഞാന്‍ വേഗം ചേര്‍ന്നീടും
എന്‍ ക്ലേശമാകെ നീങ്ങിപ്പോം അവിടെയെത്തുമ്പോള്‍
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാന്‍
എന്‍ ശത്രുവിന്നതു എടുപ്പാന്‍ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശുരാജന്‍ മുമ്പാകെ
കുഞ്ഞാ

Donate Now