MENU
MENU

സഭയ്ക്കേകാടിസ്ഥാനം

S.J. Stone  8.7  SS 896
1
സഭയ്ക്കേകാടിസ്ഥാനം
തന്‍ കാന്തനാം ക്രിസ്തു
വെള്ളം വചനം മൂലം
അവളെ വേള്‍ക്കാന്‍ വാനം
വെടിഞ്ഞു താന്‍ തേടി
തന്‍ രക്തം ചൊരിഞ്ഞതാല്‍
ജീവന്‍ അവള്‍ നേടി
2
നാനാ ജാതിക്കാരെന്നാല്‍
ഒന്നവര്‍ ഈ ഭൂമൗ
നീട്ടൊന്നത്ര രക്ഷയ്ക്കു
കര്‍ത്തന്‍ വിശ്വാസവും
ജനനം, സ്തുതി ഒന്നു
വിശുദ്ധ ഭോജനം
ഏകാശ അവര്‍ ലാക്ക്
കൃപയാല്‍ നിറ ഞ്ഞു.
3
ലോകര്‍ക്കാശ്ചര്യം, നിന്ദ
പീഡ, ഞെരു ക്കവും
ശിശ്മ, ഇടത്തൂടാലും
ഭിന്നിച്ചും കാണ്‍കയാല്‍
ശുദ്ധര്‍ നോക്കി കരയും
എത്രനാള്‍ക്കീ വിധം
വേഗം വ്യാകുലം മാറും
വരും നിത്യാനന്ദം
4
പോരാട്ടം സങ്കടങ്ങള്‍
പ്രയത്നം ഇരിക്കെ
വാഞ്ചിക്കുന്നുണ്‍ട് സഭ
പൂര്‍ണ്ണശാന്തതയെ
കാത്തിരിക്കും മഹത്വം
ദര്‍ശിക്കും നാള്‍വരെ
ജയം കൊള്ളും മാ സഭ
ആശ്വസിക്കും വരെ
5
ഭൂവില്‍ ത്രിയേകനോടു
സംസര്‍ഗ്ഗം സഭയ്ക്കു
ജയിച്ച ശുദ്ധരോടു
രഹസ്യ കൂട്ടായ്മ
ഹാ ശുദ്ധര്‍, ഭാഗ്യവാന്മാര്‍!
ഞങ്ങളും അവര്‍ പോല്‍
സ്വര്‍ഗ്ഗേ താഴ്മയായ് വാസം!
ചെയ്യാന്‍ അരുള്‍ കര്‍ത്താ

Donate Now