ജീവനേ! എന്‍ ജീവനേ! നമോ! നമോ! (2)
പാപികള്ക്കമിതാനന്ദ
പ്രദനാം കൃപാകരാ നീ
വാ വാ വാനോര്‍ വാഴ്ത്തും നായകാ!
ഞങ്ങളില്‍ വാ വാ വാനോര്‍ വാഴ്ത്തും നായകാ!
1.
പാപനാശകാരണാ നമോ നമോ (2)
പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ
നീ വാ വാ വാനോര്‍ വാഴ്ത്തും നായകാ!
ഞങ്ങളില്‍ വാ വാ വാനോര്‍ വാഴ്ത്തും നായകാ!
2.
സര്‍വ്വ ലോകനായകാ നമോ നമോ (2)
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ നീ
വാ വാ വാനോര്‍ വാഴ്ത്തും നായകാ!
ഞങ്ങളില്‍ വാ വാ വാനോര്‍ വാഴ്ത്തും നായകാ!
3.
ജീവജാലപാലകാ നമോ നമോ (2)
ദിവ്യകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ നീ
വാ വാ വാനോര്‍ വാഴ്ത്തും നായകാ!
ഞങ്ങളില്‍ വാ വാ വാനോര്‍ വാഴ്ത്തും നായകാ!
4.
മന്നവേന്ദ്ര! സാദരം നമോ നമോ (2)
മനുകുലത്തിനി വലിയ രക്ഷ നല്കിയ ദയാപരാ നീ
വാ വാ വാനോര്‍ വാഴ്ത്തും നായകാ!
ഞങ്ങളില്‍ വാ വാ വാനോര്‍ വാഴ്ത്തും നായകാ!