മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ പ്രതിനിധിമണ്ഡലം സെപ്റ്റംബര്‍ 2011 അദ്ധ്യക്ഷപ്രസംഗം :മോസ്റ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
ആരാദ്ധ്യനും ആദരണീയനുമായ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനി, സഹോദര മേല്‍പ്പട്ടക്കാരെ, വികാരി ജനറാളന്മാരെ, കഴിഞ്ഞ മൂന്നു സംവത്സരക്കാലം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു നേത...