MENU
MENU

ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം

[Tune- Like a river glorious
1ls]
1
ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം
പൂര്‍ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദം
എത്രയോ വിസ്താരം ഉള്ളോര്‍ നദി പോല്‍
വര്‍ണ്ണിക്കുവാന്‍ ആഴം നാവിനില്ല ചൊല്‍
എന്‍റെ അടിസ്ഥാനം അതു ക്രിസ്തുവില്‍
പൂര്‍ണ്ണ സമാധാനം ഉണ്‍ടീപ്പാറയില്‍
2
പണ്‍ടു എന്‍റെ പാപം മനഃസാക്ഷിയെ
കുത്തി ഈ വിലാപം തീര്‍ന്നതെങ്ങനെ?
എന്‍ വിശ്വാസക്കണ്ണു നോക്കി ക്രൂശിന്മേല്‍
എല്ലാം തീര്‍ത്തു അന്നു എന്‍ ഇമ്മാനുവേല്‍
3
കര്‍ത്തന്‍ ഉള്ളം കൈയില്‍ മറഞ്ഞിരിക്കേ
പേയിന്‍ സൂത്രം എന്നില്‍ മുറ്റും വെറുതെ
മല്ലന്‍ ആയുധങ്ങള്‍ എല്ലാം പൊട്ടിപ്പോം
ഇല്ല ചഞ്ചലങ്ങള്‍ ധൈര്യമോ പാരം
4
ഭയം സംശയങ്ങള്‍ തീരെ നീങ്ങുവാന്‍
എത്ര വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്‍ടു താന്‍
അതില്‍ ഒരു വള്ളി ഇല്ലാതാകുമോ?
പോകയില്ലോര്‍ പുള്ളി സാത്താനേ! നീ പോ!
5
ബുദ്ധിമുട്ടു കഷ്ടം പെരുകി വന്നാല്‍
എനിക്കെന്തു നഷ്ടം ഞാന്‍ കര്‍ത്താവിന്‍ആള്‍
യേശു താന്‍ എന്‍ സ്വന്തം എന്‍റെ രാജാവും
എനിക്കുള്ള അംശം അതാരെടുക്കും?

(വി. നാഗല്‍)

Donate Now