MENU
MENU

മറുദിവസം മറിയമകന്‍

ഊശേനി-ആദിതാളം
1.
മറുദിവസം മറിയമകന്‍ യെരുശലേമില്‍
വരുന്നുണ്‍ടെന്നു
അറിഞ്ഞു ബഹു ജനമവനെ എതിരേല്‍പ്പാന്‍
പുറപ്പെട്ടുപോയ്
2
ഈത്തപ്പനകുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍
എതിരേറ്റു
ചീത്ത മോദം പൂണ്‍ടവനെ വാഴ്ത്തി മഹാനന്ദത്തോടെ
3
മന്നവനാം ദീവീദിന്‍റെ നന്ദനനു ഹോശിയാന്നാ!
ഉന്നതങ്ങളില്‍ ഹോശാന്നാ എന്നട്ടഹാസിച്ചു ചൊല്ലി.
4
കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വരുമിസ്രായേലിന്‍
രാജാവു
വാഴ്ത്തപ്പെട്ടോ നാകയെന്നു ആര്‍ത്തവര്‍
കീര്‍ത്തിച്ചീടിനാര്‍
5
കഴുതകുട്ടി കണ്‍ടിട്ടേശു കയറിയതിന്മേലിരുന്നു
അരുതു ഭയം നിനക്കേതും പരമസീയോന്‍
മലമകളേ!
6
കണ്‍ടാലും നിന്മഹിപന്‍ കഴുതക്കുട്ടിപ്പുറത്തു കേറി
ക്കൊണ്‍ടുവരുന്നെന്നെഴുതി-ട്ടുണ്‍ടതുപോല്‍
നിവൃത്തിവന്നു.
7
പരമനോടു കൂടെ വന്ന പുരുഷാരം മുന്നടന്നു
മരിച്ചവരില്‍ നിന്നവന്‍ലാ-സറിനെ നാലാം
ദിനമുണര്‍ത്തി
8.
എന്നു സാക്ഷി പകര്‍ന്നിരുന്നാ-രെന്നതു
കേട്ടുടന്‍ ജനങ്ങള്‍
വന്നു മഹാനന്ദത്തോടു മന്നവനെ എതിരേറ്റു
9
അരിശം പൂണ്‍ടു പരീശര്‍ തമ്മില്‍ പറഞ്ഞു
നമുക്കൊരു ഫലവും
വരുന്നില്ലെന്നു കണ്‍ടോ ലോകം അവനോടിതാ
ചേര്‍ന്നു പോയി!
10
അഴകിയൊരു മണവാളനേ കഴലിണയെ കരുതിവന്ന
അഴുകിനാറുമിപ്പുഴുതിയാളെ കഴുകി നിന്‍റെ
കാന്തയാക്ക!
(യുസ്തുസ് യൗസേഫ്)

Donate Now