MENU
MENU

വാനലോകത്തെഴുന്നെള്ളിനാല്‍

മധ്യമാവതി ആദിതാളം
പല്ലവി

വാനലോകത്തെഴുന്നെള്ളിനാല്‍ ശ്രീയേശു നാഥന്‍
വാന ലോകത്തെഴുന്നെള്ളിനാന്‍

അനുപല്ലവി

വാനലോകത്തെഴുന്നെള്ളിനാ-നൊലിവുമലയില്‍ നീ..
ന്നാനനമുയര്‍ത്തി ശിഷ്യര്‍-വാനില്‍ നോക്കി നിന്നീടവേ
വാനലോക

ചരണങ്ങള്‍

1
വിണ്ണുലകത്തില്‍ നിന്നിറങ്ങി – മനുജനായി
വന്നു മല്‍ഗുരുവായ് വിളങ്ങീ..
ചൊന്നു ശിഷ്യരോടുപദേശം – നന്മചെയ്തുന
ടന്നറിയിച്ചു സുവിശേഷം
മന്നിടത്തുള്ളോര്‍ക്കും ചോര-ചിന്നി മരിച്ചു മരണം
വെന്നുയിര്‍ത്തു നാല്പതാം നാളിന്നിലം വിട്ടുജയമായ്
വാനലോക
2
മെല്കിസദേക്കിന്‍റെ ക്രമത്തില്‍ – പുരോഹിതവേ-
ലയ്ക്കു തന്‍റെ സ്വന്ത രക്തത്തെ
തൃക്കരത്തങ്കത്തളികയില്‍ ഏന്തിയതിങ്കല്‍
മുക്കിയ വിരലുള്ളവനായ്
ഇക്കുല പാപമൊക്കെയും തക്ക പരിഹാരം ചെയ്വാന്‍
സ്വര്‍ഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാപുരോഹിതന്‍
വാനലോക
3
തന്നില്‍ വിശ്വസിക്കുന്നോര്‍ക്കായിട്ടഴിവില്ലാത്ത
മന്ദിരമൊതൊരുക്കുവാനായീ
എന്നുമവരോടിരിപ്പാനായ്- സത്യാത്മാവെപ-
കര്‍ന്നവര്‍ക്കു കൊടുപ്പാനായി
ഉന്നതന്‍ വല ഭാഗത്തിരുന്നു – പക്ഷപാതംചെയ്തു
തന്നുടയോര്‍ക്കു മോചനം തന്നു-രക്ഷിപ്പതിനായി..
വാനലോക
4
സേനയില്‍ കര്‍ത്തന്‍ പരിശുദ്ധന്‍ എന്നു സ്വര്‍ഗ്ഗീയ-
സേനകള്‍ സ്തുതിച്ചു പാടവേ
വാനനാര്‍ന്ന ശിഷ്യര്‍ മുഖത്തേല്‍ തിരു കടാക്ഷം
വീണു വിടര്‍ന്നു വിളങ്ങവേ
വാനവന്‍ സാക്ഷിനില്‍ക്കവെ മാനവര്‍ പാപംനീങ്ങവെ
കാണികള്‍ കാഴ്ചയില്‍ നിന്നുവാനമേഘത്തില്‍ മറഞ്ഞു
വാനലോക
(യൂസ്തൂസ് യൗസേഫ്)

Donate Now