MENU
MENU
July 22, 2019

വികസന വാരാചരണത്തിന്റെ കേന്ദ്രതല ഉദ്‌ഘാടനം

ദൈവം തന്ന അനുഗ്രഹങ്ങൾ മറ്റുള്ളവർക്ക് കൂടി പങ്ക്‌വയ്ക്കണമെന്ന് മാർത്തോമ്മാ സഭാ ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ടമെന്റ് പ്രസിഡന്റ് തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ പറഞ്ഞു. വിശ്വാസത്തിന്റെ പ്രതിഫലനം സമൂഹത്തിൽ നിർവ്വഹിക്കേണ്ടത് കാലികമായ ആവശ്യമാണ്. മാർത്തോമ്മാ സഭയുടെ വികസന വിഭാഗമായ മാർത്തോമ്മാ ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വികസന വാരാചരണത്തിന്റെ കേന്ദ്രതല ഉദ്‌ഘാടനം ഹരിപ്പാട് അകംകുടി ബഥേൽ മാർത്തോമ്മാ പള്ളിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ റവ. എബ്രഹാം പി. വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർ റവ. ബി. തോമസ്, റവ. ഫിലിപ് ഈശോ, റവ. റീജൻ ബി., കേന്ദ്രട്രഷറാർ ജെറി ഈശോ ഉമ്മൻ, ഭദ്രാസന സെക്രട്ടറി മോഡി പി. ജോർജ്ജ് പത്തിയൂർ, സൂസൻ സാമുവൽ, സാമുവൽ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

Share this article
Donate Now