MENU
MENU
May 9, 2022

CMC Vellore Sponsorship- UG Courses

വെല്ലൂര്‍ സി.എം.സി.യിലേക്ക് മാര്‍ത്തോമ്മാ സഭാ
സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.

തിരുവല്ല: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ MBBS, B.P.T, BMRSc (Medical Records Science) B.Sc Dialysis Technology, BSc Nursing (Chittoor Campus) , Diploma in Nursing എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് സഭയുടെ സ്പോണ്‍സര്‍ഷിപ്പിനു മാര്‍ത്തോമ്മാ സഭാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോമുകള്‍ 2022 മെയ് 10-ാം തീയതി മുതല്‍ മാര്‍ത്തോമ്മാ സഭാ ഓഫീസില്‍ നിന്നും, സഭയുടെ വെബ്സൈറ്റില്‍ (Click here to download) നിന്നും ലഭ്യമാണ്.

അപേക്ഷിക്കുന്ന ഓരോ കോഴ്സിനും 750 രൂപയാണ് ഫീസ്. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ സഭയ്ക്ക് സ്പോണ്‍സര്‍ ചെയ്യാവുന്ന കോഴ്സുകള്‍ മാത്രം സെലക്ട് ചെയ്യുക. പൂരിപ്പിച്ച അപേക്ഷകള്‍ സഭാംഗത്വം തെളിയിക്കുന്നതിനുള്ള ഇടവക വികാരിയുടെ എഴുത്ത്, സി.എം.സി യിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചതിന്‍റെ പകര്‍പ്പ് (ഫോട്ടോയോടുകൂടിയത്) എന്നിവയോടൊപ്പം 2022 മെയ് 25-ാം തീയതി 3 പി.എം-ന് മുന്‍പ് Sabha Secretary, Mar Thoma Sabha Office, Thiruvalla-1 എന്ന വിലാസത്തില്‍ speed post-ലോ, നേരിട്ടോ സഭാ ആഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കായി എഴുത്തു പരീക്ഷയും, ഇന്‍റര്‍വ്യൂവും നടത്തപ്പെടുന്നതാണ്. തീയതിയും സമയവും ഫോമില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇ മെയിലിലും, വാട്സാപ്പ് നമ്പറിലും സഭാ ഓഫീസില്‍ നിന്നും അറിയിക്കുന്നതാണ്.

റവ. സി.വി.സൈമണ്‍
സഭാ സെക്രട്ടറി
Ph: 04692606080/04692606090
E-mail:sabhaoffice@marthoma.in

തിരുവല്ല
09.05.2022

Share this article
Donate Now