MENU
MENU

വരുവിന്‍ ചെറുപൈത

വരുവിന്‍ ചെറു പൈതങ്ങളേ!
ഗുരുവാം യേശു അരികില്‍
തിരിവിന്‍ തിരു വചനങ്ങളില്‍
മരുവി പെരുകീടുവിന്‍

1.

ബാല്യ കാലമതെത്ര വേഗത്തില്‍
മറയും നിറംകുറയും
ചിരകാലവും നിലനിന്നീടാ
നരയ്ക്കും ജര അണയും(വരു)

2.

ഇന്നു കണ്‍ട ഗുണങ്ങളൊക്കെയും
മങ്ങി മങ്ങി മറഞ്ഞു പോം
സുന്ദരം ബഹു ഭംഗി ശക്തിയും
ഒന്നിനൊന്നു കുറഞ്ഞുപോം(വരു)

3.

എത്രയോ പല ബാലകര്‍
മനോദുഃകമായ് മരിച്ചില്ലയോ
അത്രയോ ചിലഭീതികള്‍
ദിനം അടുക്കും നമുക്കില്ലയോ (വരു)

4.

വേദവാക്യങ്ങളാകെ നാം മഹാ
ഗീതവാക്യമായ് പാടുവാന്‍
വേദനാഥനാം യേശു തന്നില്‍
നാംമോദമായതു തേടുവാന്‍(വരു)

5.

സ്നേഹമായതു പൂണ്‍ടിട്ടല്ലയോമശിഹാ ഇഹ മരിച്ചാന്‍
സ്നേഹമായതു കൊണ്‍ടിട്ടല്ലയോ
തിരുരക്തത്തെചൊരിച്ചാന്‍!(വരു)

Donate Now