MENU
MENU

എന്നെ ശക്തനാക്കിടുന്നവന്‍

എന്നെ ശക്തനാക്കീടുന്നവന്‍ മൂലം
ഞാന്‍ എല്ലാറ്റിനും മതിയായോന്‍
എന്‍റെ ബലഹീനതയില്‍ തന്‍റെ
ബലമണിയിക്കുന്നവന്‍ യേശു മാത്രമല്ലോ

1.

തന്‍റെ കൈകളില്‍ കളിമണ്ണായ് ഇരിക്കുമ്പോള്‍
പോലും ഞാന്‍
തിരുഹിതം വെടിഞ്ഞു പോയി
കൃപയാല്‍ കൃപയാലവന്‍ കരങ്ങളിലണച്ചെന്നെ
അഴകേകിമെനഞ്ഞിടുന്നു എന്നെ

2.

ഈ ലോകത്തിന്‍ തിരകളില്‍
കരകാണാതുഴലുമ്പോള്‍
കരം തരുമവന്‍ കരുതും
അഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാന്‍
ബലമേകി നടത്തിടുന്നു എന്നെ

3.

കരം കുഴയുമ്പോള്‍ പാദങ്ങള്‍ തളരുമ്പോളാഴത്തില്‍
മറയുവാന്‍ തുടങ്ങിടുമ്പോള്‍
എന്‍റെ പാറയാം യേശുതന്‍ കരങ്ങളാലെന്നെ
വിടുവിച്ചു നടത്തിടുന്നു എന്നെ

Donate Now