1.
വേണം നിന്നെ സദാ കൃപാ നാഥാ
അന്യരിന്‍ വാക്കൊന്നും ശാന്തി നല്‍ക
വേണമേ നിന്നെ വേണം എന്നേരവും വേണം
വന്നേന്‍ നിന്‍ മുമ്പില്‍ നാഥാ ആശിഷം താ
2.
വേണം നിന്നെ സദാ കൂടെ പാര്‍ക്ക
പരീക്ഷ നിസ്സാരം നീ ഇങ്ങെങ്കില്‍
വേണമേ
3.
വേണം നിന്നെ സദാ സുഖേ, ദുഃഖേ
വന്നു നീ പാര്‍ക്കായ്കില്‍ ജീവന്‍ വൃഥാ
വേണമേ
4.
വേണം നിന്നെ സദാ നിന്‍ ജ്ഞാനം താ
നിന്‍ വാഗ്ദാനമെന്നില്‍ നിവര്‍ത്തിക്ക
വേണമേ
5.
വേണം നിന്നെ സദാ പരിശുദ്ധാ
നിന്‍ സ്വന്തമാക്കെന്നെ ദൈവപുത്രാ
വേണമേ