MENU
MENU

ക്രിസ്തുനാമം ഏറ്റുകൊള്‍

1.

ക്രിസ്തുനാമം ഏറ്റുകൊള്‍ നീ
കഷ്ടാരിഷ്ടപ്പൈതലേ
സ്വാസ്ഥ്യം മോദമതു നല്‍കും
സര്‍വ്വത്ര വഹിച്ചുകൊള്‍
രത്നപ്പേര്‍ എന്തിന്‍പം
ഭൂപ്രത്യാശ സ്വര്‍ഭാഗ്യം (2)

2.

സദാ വഹിക്കേശുനാമം
അതാപത്തില്‍ ഖേടകം
പരീക്ഷ ചുറ്റും വന്നീടില്‍
പ്രാര്‍ത്ഥിക്ക തന്‍ നാമത്തില്‍ രത്നപ്പേര്‍

3.

എത്രമൂല്യനാമം യേശു
ചിത്തേ മോദം നിറക്കും
നമ്മെത്താനാശ്ലേഷിക്കുമ്പോള്‍
നമ്മുടെ നാവും പാടും രത്നപ്പേര്‍

4.

നമ്മുടെ യാത്ര തീര്‍ന്നു നാം
കുമ്പിട്ടേശു പാദത്തില്‍
സ്വര്‍ രാജരാജനായ് തന്നെ
ധരിപ്പിക്കും കിരീടം രത്നപ്പേര്‍

Donate Now